Breaking News

മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ട റോഡിൽ നിന്ന് പിന്തിരിഞ്ഞു പോകാതെ ഒറ്റയ്ക്ക് ശ്രമദാനത്തിനിറങ്ങി റോഡ് ഗതാഗതയോഗ്യമാക്കി പത്രപ്രവർത്തകന്റെ മാതൃക.

മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ട റോഡിൽ നിന്ന് പിന്തിരിഞ്ഞു പോകാതെ ഒറ്റയ്ക്ക് ശ്രമദാനത്തിനിറങ്ങി റോഡ് ഗതാഗതയോഗ്യമാക്കി പത്രപ്രവർത്തകന്റെ മാതൃക.
പിലിക്കോട്ടെ പടുവളം പാൽ സൊസൈറ്റി റോഡിൽ പൊട്ടിവീണ മരക്കൊമ്പുകളാണ് മാതൃഭൂമി ചെറുവത്തൂർ ലേഖകൻ ടി.രാജൻ വലിച്ചു മാറ്റിയത്. കനത്ത മഴയിൽ ഇന്നലെ രാത്രിയാണ് റോഡിലേക്ക് മരക്കൊമ്പ് പൊട്ടിവീണത്. ഈ മേഖലയിൽ പത്ര ഏജൻസി കൂടി നടത്തുന്ന ഇദ്ദഹേം ഇന്നു രാവിലെ പത്രവിതരണത്തിനെത്തിയപ്പോഴാണ് ഇതു കണ്ടത്. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയാൽ ഇവിടെ നിന്നു പിന്തിരിയാതെ വാഹനങ്ങൾക്കും സ്കൂട്ടർ നിർത്തിയിട്ട് ശ്രമദാനം നടത്തി റോഡിലെ മരക്കക്കൊമ്പുകൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. പാൽ സൊസൈറ്റിയിൽ പുലർച്ചെ പാൽ എത്തിക്കാൻ നിരവധി പേർ കടന്നു പോകുന്ന പത്രവിതരണ ജോലിക്കിടയിലും ടി. രാജൻ നടത്തിയ പൊതുപ്രവർത്തനം സോഷ്യൽ മീഡിയയിൽ പരക്കെ പ്രശംസിക്കപ്പെട്ടു.

No comments