Breaking News

കൃഷ്ണം 24 മെയ് 4 ന് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.

കല്യാശ്ശേരി കൃഷ്ണൻ നമ്പ്യാർ ഭാഗവതർ സ്മാരക സംഗീത സഭയുടെ വാർഷികാഘോഷം - കൃഷ്ണം 24 മെയ് 4 ന് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. 
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്ന കൃഷ്ണൻ നമ്പ്യാർ ഭാഗവതർ
കർണാടക സംഗീതജ്ഞൻ, വയലിൻ വിദ്വാൻ, വാഗ്ഗേയകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്താൻ നീലേശ്വരം കേന്ദ്രീകരിച്ച് ശിഷ്യർ രൂപീകരിച്ചതാണ് സംഗീതസഭ. വൈകുന്നേരം 5 മണിക്ക് പ്രാർത്ഥന, ഭദ്രദീപം തെളിയിക്കൽ എന്നിവയ്ക്ക് ശേഷം ഭാഗവതരുടെ ശിഷ്യർ ചേർന്ന് പഞ്ചരത്ന കീർത്തനാലാപനം നടത്തും. 6.30 ന് പ്രശസ്ത സംഗീതജ്ഞൻ ഡോ.വി.ആർ.ദിലീപ് കുമാർ സംഗീതക്കച്ചേരി അവതരിപ്പിക്കും. ഇടപ്പള്ളി അജിത് കുമാർ (വയലിൻ), പാലക്കാട് കെ.എസ്. മഹേഷ്കുമാർ (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പക്കമേളം ഒരുക്കും.

No comments