പടന്നക്കാട്ടെ 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം:പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം: ഹിന്ദു ഐക്യവേദി കാസറഗോഡ് ജില്ലാ കമ്മിറ്റി
പടന്നക്കാട്ടെ 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ ആവർത്തിച്ചു വരികയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും ജില്ലാ പ്രസിഡന്റ് എസ്.പി.ഷാജി കുറ്റപ്പെടുത്തി. പടന്നക്കാട് മേഖലയിലുണ്ടായ സംഭവത്തിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ വീട് എസ്.പി.ഷാജി, ഐക്യവേദി ഭാരവാഹികളായ ഗോപാലകൃഷ്ണൻ തച്ചങ്ങാട്, മോഹനൻ വാഴക്കോട്, സുധാകരൻ കൊള്ളിക്കാട്, സതീശൻ മർക്കാപ്പ്, രാകേഷ് മരക്കാപ്പ് എന്നിവർ സന്ദർശിച്ചു.
No comments