യുദ്ധാനന്തരം രുഗ്‌മിണി സിനിമ പൂജ നടത്തി
പരപ്പ ബാനത്തും സമീപങ്ങളിലമായി ചിത്രീകരിക്കുന്ന യുദ്ധാനന്തരം രുഗ്മിണി എന്ന എന്ന സിനിമയുടെ പൂജ ബാനം പൊന്നംപറമ്പത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നടന്നു. വിനു കോളിച്ചാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന് പുറമെ ബാനം ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപിക സി.കോമളവല്ലി, അഭിനേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. ഇതോടെ സിനിമയുടെ ചിത്രീകരണവും തുടങ്ങി
No comments