Breaking News

നീലേശ്വരം മന്നൻപുറത്തുകാവ് ഫണ്ടിൽ നിന്ന് ക്ഷേത്ര സമീപ വാസികളായ 21 പേർക്ക് ചികിത്സാ സഹായം നൽകി


നീലേശ്വരം മന്നൻപുറത്തുകാവ് ഫണ്ടിൽ നിന്ന് ക്ഷേത്ര സമീപ വാസികളായ 21 പേർക്ക് ചികിത്സാ സഹായം നൽകി.
10,000 രൂപ വീതമാണ് സഹായം നൽകിയത്. മലബാർ ദേവസ്വം കമ്മിഷണർ പി.നന്ദകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ. രത്നാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് ഏരിയാ ചെയർമാൻ കൊട്ടറ വാസുദേവ്, അസിസ്റ്റന്റ് കമ്മീഷണർ കെ.പി. പ്രദീപ് കുമാർ, നഗരസഭാ കൗൺസിലർ ടി.വി.ഷീബ, എം.രാജഗോപാലൻ നായർ അറിയിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ ടി.എം. സത്യനാരായണൻ സ്വാഗതവും ട്രസ്റ്റി ബോർഡ് അംഗം പി.വി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

No comments