പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായ പന്തലിന്റെ കാൽനാട്ടുകർമ്മം നടത്തി
പെരുങ്കളിയാട്ടങ്ങൾനാടിന്റെ നല്ല ചരിത്രം അടയാളപ്പെടുത്തണം: ഡിവൈഎസ്പി
നാടിൻറെ നന്മയെ ചേർത്ത് പിടിക്കുന്നതാകണം ഓരോ പെരും കളിയാട്ടങ്ങൾ എന്നും നാടിൻറെ നല്ല ചരിത്രം ബാക്കിയാക്കുന്ന തരത്തിൽ ആകണം കളിയാട്ടങ്ങളുടെ സമാപനം എന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്പറഞ്ഞു പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായ പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം കളിയാട്ടത്തിന് എത്തുന്ന ഓരോരുത്തരും സ്വയം സമർപ്പിത സംഘാടകരാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പന്തൽ കമ്മിറ്റി ചെയർമാൻ എ വി കൃഷ്ണൻ അധ്യക്ഷനായി. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, ജനറൽ കൺവീനർ പി രമേശൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, കൺവീനർ കെ രഘു,പി.വിസുജിത്ത് കുമാർ,മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം, പി.രമേഷ് കുമാർ, പി ഗോപീകൃഷ്ണൻ, സി എച്ച് യശോദ, ബാബു മണിയൂർ, പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments