നീലേശ്വരം മേൽപ്പാലത്തിന് കിഴക്കു ഭാഗത്ത് ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
നീലേശ്വരം മേൽപ്പാലത്തിന് കിഴക്കു ഭാഗത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. പൊട്ടിയ പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതിനാൽ ലിറ്റർ കണക്കിന് കുടിവെള്ളമാണ് റോഡിൽ പാഴാകുന്നത്. നീലേശ്വരം താലൂക്കാശുപത്രി, പേരോൽ വള്ളിക്കുന്നിലെ ചക്ലിയ സങ്കേതം എന്നിവിടങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. പൊട്ടിയ പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയെങ്കിലും നൽകിയില്ലെന്നു പറയുന്നു. ഈ റോഡ് വീതി കൂട്ടി ടാർ ചെയ്യാൻ കെ ആർ ഡി എഫ് അനുമതി നൽകിയിട്ടുണ്ട്. റോഡ് പണി നടക്കുന്ന സമയത്തു മാത്രമേ റോഡ് അരിക് കിളച്ച് കുടിവെള്ള പൈപ്പ് നന്നാക്കാൻ പറ്റൂ എന്നാണത്രെ പിഡബ്ല്യുഡി പറയുന്നത്. ഇതു കാരണം താലൂക്കാശുപത്രിയിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുന്നത് വലിയ ദുരിതമാകുന്നുണ്ട്. പൊട്ടിയ പൈപ്പ് ഉടൻ നന്നാക്കി കുടിവെള്ളം റോഡിൽ പാഴാകുന്നത് തടയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
.........

No comments