നെല്ലിയടുക്കം - കിളിയളം റോഡ് പാലം പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണം:കിനാനൂർ കരിന്തളം പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ്സ്
നെല്ലിയടുക്കം - കിളിയളം റോഡ് പാലം പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നും ചാമക്കുഴി - കരുവാർക്കുന്ന് റോഡ് ടാറിംങ് നടത്തണമെന്നും കിനാനൂർ കരിന്തളം പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ്സ് സമ്മേളനം ആവശ്യപ്പെട്ടു. നെല്ലിയടുക്കം ചാമക്കുഴിയിൽ നടന്ന സമ്മേളനം കെ പി സി സി സെക്രട്ടറി എം. അസിനാർ ഉൽഘാടനം ചെയ്തു. ശശിധരൻ ചാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലംകോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ അജയൻ വേളൂർ , ജയകുമാർ കെ.വി, ബ്ലോക്ക് എക്സിക്യുട്ടിവ് മെമ്പർ മോഹനൻ ചാമക്കുഴി, വി. ശ്യാമള , സി.രാജൻ എന്നിവർ പ്രസംഗിച്ചു.
വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ടായി ജോസ് മാത്യുവിനെ തെരഞ്ഞെടുത്തു.

No comments