Breaking News

നീലേശ്വരം ജീവിത സമന്വയ കലാ സാംസ്കാരികവേദി ഒൻപതാം വാർഷികം ആഘോഷിച്ചു.

നീലേശ്വരം ജീവിത സമന്വയ കലാ സാംസ്കാരികവേദി ഒൻപതാം വാർഷികം ആഘോഷിച്ചു.
നീലേശ്വരം കൃഷ്ണപ്പിള്ള മന്ദിരത്തിൽ നടന്ന വാർഷികാഘോഷ പരിപാടികൾ കെസിസിപിഎൽ മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവിത സമന്വയ ചെയർമാൻ കൃഷ്ണൻകുട്ടി ചാലിങ്കാൽ അധ്യക്ഷത വഹിച്ചു. എഴുത്തുകൂട്ടം കേന്ദ്ര കമ്മിറ്റി അംഗം അജിത് കൂവോട് മുഖ്യാതിഥിയായി. സുകുമാരൻ പെരിയച്ചൂർ മുഖ്യ പ്രഭാഷണം നടത്തി. സജീവൻ വെങ്ങാട്ട്, നീലേശ്വരം പ്രസ്ഫോറം പ്രസിഡന്റ് സേതു ബങ്കളം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ.കെ.നായർ ചെറുവത്തൂർ, കുമാരൻ നാലപ്പാടം എന്നിവർ ആശംസകൾ നേർന്നു. സുരേഷ് കുമാർ നീലേശ്വരം സ്വാഗതവും എസ്.എ.എസ്. നമ്പൂതിരി നന്ദിയും പറഞ്ഞു.
കഥ, കവിത, ലേഖന മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും കാവ്യസദസും നടത്തി. ഇ.ശശിധരൻ കാവ്യസദസ് ഉദ്ഘാടനം ചെയ്തു.

No comments