മടിക്കൈ സഹകരണ ബാങ്കിന്റെ ഓണച്ചന്ത ചാളക്കടവിൽ തുടങ്ങി
മടിക്കൈ സർവീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത ചാളക്കടവിൽ തുടങ്ങി.
ഹൊസ്ദുർഗ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി.ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ എം.പ്രഭാകരൻ, എം.രാജൻ, വി.കെ.ശശിധരൻ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് നൽകുന്ന സംഭാവന ചടങ്ങിൽ ഏൽപ്പിച്ചു. ബാങ്ക് സെക്രട്ടറി പി.രമേശൻ സ്വാഗതവും മാനേജർ കെ.രാജൻ നന്ദിയും പറഞ്ഞു.
No comments