Breaking News

ഡിവൈഎഫ്ഐ റീബിൽഡ് വയനാട് പദ്ധതിയിലേക്ക് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയത് മുപ്പത് ലക്ഷത്തി മുന്നൂറ് രൂപ.

വയനാട് ദുരന്തബാധിതർക്ക് വീടൊരുക്കുന്നതിനുള്ള ഡിവൈഎഫ്ഐ റീബിൽഡ് വയനാട് പദ്ധതിയിലേക്ക് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയത് മുപ്പത് ലക്ഷത്തി മുന്നൂറ് രൂപ.
 പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ശേഖരിച്ച് തൂക്കി വിറ്റും മുണ്ട്, ബൾബ്, അച്ചാർ, മീൻ എന്നിവ വിൽപന നടത്തിയും ബിരിയാണി, പായസം ഫെസ്റ്റുകൾ, വിവിധ ചലഞ്ചുകൾ തുടങ്ങി വിവിധ പരിപാടികളിലൂടെയാണ് ഇത്രയും തുക ശേഖരിച്ചത്. നീലേശ്വരം ഇഎംഎസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ തുക ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ.എം. വിനോദ്, കെ.സനു മോഹൻ, അമൃത സുരേഷ്, പി. അഖിലേഷ്, സിനീഷ് കുമാർ, എ.അഭിജിത്ത്, വി.മുകേഷ്, പി.സുജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി എം വി.രതീഷ് സ്വാഗതം പറഞ്ഞു.

No comments