നീലേശ്വരം നഗരസഭ വാര്‍ഡ് 29: തൈക്കടപ്പുറം സ്റ്റോര്‍ വാര്‍ഡ് സഭായോഗം ഓഗസ്‌റ്റ് 31 ന്
നീലേശ്വരം നഗരസഭ വാര്‍ഡ് 29: തൈക്കടപ്പുറം സ്റ്റോര്‍ വാര്‍ഡ് സഭായോഗം ഓഗസ്‌റ്റ് 31 ന് ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30 ന് തൈക്കടപ്പുറം എ.പി.റോഡ് അങ്കണവാടിയില്‍ ചേരുമെന്നു വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.ശശികുമാര്‍ അറിയിച്ചു.
2023-24 വാര്‍ഷിക പദ്ധതി അവലോകനം, 2024-25 വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കല്‍, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കല്‍, 2024-25 അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാന്‍ അംഗീകരിക്ല്#, മാലിന്യമുക്ത നവകേരളം- ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍, മറ്റിനങ്ങള്‍ എന്നിവയാണ് അജണ്ട. ഫോണ്‍: 9745946113.
No comments