പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ കാന്റീൻ തുറന്നു.
പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ കാന്റീൻ തുറന്നു.
കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനാഘോഷവും ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള വായനാമൂലയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷനായി. നീലേശ്വരം നഗരസഭ സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, രതീഷ് പുത്തൻപുരയിൽ, പ്രമോദ് കരുവളം എന്നിവർ പ്രസംഗിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡി.സി. ദീപ്തി സ്വാഗതവും കെ.വി. റോജിത്ത് നന്ദിയും പറഞ്ഞു.

No comments