Breaking News

പടന്നക്കാട് സൺ കെയർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ തകർന്ന സംഭവം: കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല സ്ഥലം സന്ദർശിച്ചു

ദേശീയപാതയോരത്ത് പടന്നക്കാട് നെഹ്റു കോളേജിന് എതിർവശത്തെ സൺ കെയർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ തകർന്ന സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം.
ആൾപ്പൊക്കത്തിലും അധികം ഉയരത്തിൽ നിന്ന മതിലാണ് പകുതിയും തകർന്ന് സമീപവാസികളായ 4 വീട്ടുകാരുടെ നടവഴിയിലേക്ക് വീണത്. അപകടം അർധരാത്രി ക്കു ശേഷമായത് ദുരന്തമൊഴിവാക്കി. നേരത്തെയും തകർന്നു വീണ ഈ മതിൽ പൊളിച്ചു മാറ്റുകയോ ഉയരം കുറയ്ക്കുകയോ വേണമെന്നാവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നതായും പരിഹാരമൊന്നുമുണ്ടായില്ലെന്നും സമീപവാസികൾ പറഞ്ഞു. തകർന്ന മതിലിന്റെ ശേഷിക്കുന്ന ഭാഗം അപകട നിലയിലാണ്. മതിൽ തകർന്നതോടെ താഴത്തെ പറമ്പുകളിലേക്കുള്ള നടവഴിയോട് ചേർന്ന് ഏറെ ഉയരത്തിൽ നിൽക്കുന്ന ആശുപത്രി കെട്ടിട്ടവും അപകട ഭീഷണിയിലായി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല സ്ഥലം സന്ദർശിച്ചു. മുൻ കൗൺസിലറും മുസ്‌ലിം ലീഗ് നേതാവുമായ അബ്ദുൽ റസാഖ് തായലക്കണ്ടിയും സ്ഥലത്തെത്തി. സമീപവാസികൾ അപകടാവസ്ഥ ഇരുവരുടെയും ശ്രദ്ധയിൽ പെടുത്തി.

No comments