Breaking News

ഇഫ്താർ സംഗമവും കൂട്ടു പ്രാർത്ഥനയും നടത്തി

നീലേശ്വരം തൈക്കടപ്പുറം അഴിത്തല സുന്നി സെന്ററിൽ ഇഫ്താർ സംഗമവും മഹ്ളറത്തുൽ ബദ് രിയ മജ്ലിസ്, കൂട്ടു പ്രാർത്ഥന എന്നിവയുംനടത്തി.
കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, സുന്നി സറ്റുഡന്റ്സ് ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മഹ്ളറത്തുൽ ബദരിയ മജ്ലിസിന് പി.വി.അബൂബക്കർ ബാഖവി, ഹസ്സൻ സഖാഫി, എം. സുബൈർ സഅദി, ഹാഫിള് നദീർ അഷ്റഫി, എ.ജി. സുഹൈൽ മൗലവി എന്നിവർ നേതൃത്വം നൽകി. ഉസ്താദ് അബൂബക്കർ ബാഖവി കൂട്ടു പ്രാർത്ഥന നടത്തി. കെ.അബ്ദുൾ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. സുബൈർ സഅദി ഉദ്ബോധന പ്രസംഗം നടത്തി. സുബൈർ കാരയിൽ, വി.മുഹമ്മദ് കുഞ്ഞി, കോട്ടായി മുഹമ്മദലി അഴിത്തല, ഹക്കീം ദുഖ്റത്ത്, ടി.പി.കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.

No comments