ദേശീയ പാതയിൽ കാഞ്ഞങ്ങാട് ഐങ്ങോത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. 3 ആളുടെ നില ഗുരുതരം.
ദേശീയ പാതയിൽ കാഞ്ഞങ്ങാട് ഐങ്ങോത് ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. 3 ആളുടെ നില ഗുരുതരം. കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്കാണ് ദേശീയ പാതയിൽ അപകടമുണ്ടായത്. നീലേശ്വരം കണിച്ചിറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. കാഞ്ഞങ്ങാട്ഭാഗത്തേക്ക് വന്ന ബസും എതിരെ പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാശുപതിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
No comments