സമം സാംസ്‌കാരികോത്സവം നാളെ മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകരയിൽ തുടങ്ങും
കാസറഗോഡ് ജില്ലാ പഞ്ചായത്തും സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തുന്ന സമം സാംസ്‌കാരികോത്സവം നാളെ മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകരയിലുള്ള ടി എസ് തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിൽ തുടങ്ങും.
വനിതകളുടെ കൂട്ടായ്മയിലാണ് മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികൾ ഒരുക്കിയിരുക്കുന്നത്. നാളെ സാംസ്‌കാരിക ഘോഷയാത്രയോടെ സാംസ്‌കാരികോത്സവം തുടങ്ങും. വൈകിട്ട് സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളുമുണ്ടാകും. സിനിമാനടി ഗായത്രി വർഷ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. മടിക്കൈ കുടുംബശ്രീ പൂരക്കളി, കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകം ''മാടന്‍ മോക്ഷയും''അരങ്ങേറും. 2ാം ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഡി ശില്പ നിർവഹിക്കും.12 മണിക്ക് നവ കേരളത്തിൽ ഫെമിനിസവും ജെൻഡറും എന്ന വിഷയത്തിൽ പ്രിയ വർഗീസ്, വിനോദ് കൊടക്കൽ, എം സുമതി, മിനി ചന്ദ്രൻ, സി.പി ശുഭ, സബിത ചൂരിക്കാട്, പി സുകുമാരി എം എൽ അശ്വിനി എന്നിവർ സംവദിക്കും. തുടർന്ന് വിവിധ മേഖലകള്‍ കഴിവ് തെളിയിച്ചവരുടെ അനുഭവസാക്ഷ്യം ''ഉയിര്‍പ്പിന്റെ വിയര്‍പ്പുകള്‍'', സജീവന്‍ ഇടയിലക്കാട് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, ജില്ലയിലെ സാംസ്‌കാരിക സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേരും. അവസാന ദിനമായ മാര്‍ച്ച് 16ന് സമംസാംസ്‌കാരികോത്സവം കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്യും.തുടർന്ന് വനിതാ ജനപ്രതിനിധികളുടെ സംഗമം, പ്രഭാഷണം, കപ്പിള്‍ ഡാന്‍സ് ആല്‍ത്തറ ബാൻഡ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സോങ് എന്നിവ നടക്കും മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമം സാംസ്കാരിക ഉത്സവത്തിന്റെ സമാപന സമ്മേളനം മുൻമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമം പരിപാടിയില്‍ വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക ,പൊതു പ്രവര്‍ത്തകര്‍ പങ്കാളികളാവും.
No comments