Breaking News

ആവർത്തിക്കുന്ന കവർച്ചകളിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നീലേശ്വരം.

ആവർത്തിക്കുന്ന കവർച്ചകളിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നീലേശ്വരം.
കഴിഞ്ഞ ഒരു മാസത്തിനിടെ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത് ചെറുതും വലുതുമായ 6 കവർച്ചകളാണ്. ജൂൺ 11 ന് നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് സ്കൂളിനു സമീപത്തെ വ്യാപാരി മേലത്ത് സുകുമാരൻ നായരുടെ വീട്ടിൽ നിന്ന് 5 പവൻ മാല കവർന്നതോടെയായിരുന്നു കവർന്നതോടെയായിരുന്നു കവർച്ചാ പരമ്പരയുടെ തുടക്കം. ഇദ്ദേഹത്തിന്റെ ഭാര്യ ഭക്ഷണവുമായി കടയിലേക്കു പോയി തിരിച്ചെത്തുന്നതിന്നിടെ യാണ് സംഭവം. മോഷ്ടാവ് ഇറങ്ങി ഓടുന്നതും വീട്ടുകാർ കണ്ടു. തൊട്ടടുത്ത ദിവസം കാഞ്ഞങ്ങാട്ടു നിന്ന് പ്രതി പിടിയിലായി. 
ജൂൺ 20 ന് രാത്രിയാണ് നഗരമധ്യത്തിലെ രാജാസ് സ്കൂളിൽ കവർച്ച നടന്നത്. സിസിടിവി ക്യാമറകൾ തകർത്ത് ഇവയുടെ ഡിവിആർ കവരുന്ന രീതിക്കും ഇവിടെ തുടക്കമായി. ഓഫീസ് റൂമിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 
സിഐടിയു നേതാവ് ഒ.വി. രവീന്ദ്രന്റെ വീടായ ചിറപ്പുറം മുൻസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തെ തിരുവോണത്തിൽ നിന്ന് 18 പവനും പതിനായിരത്തിലധികം രൂപയും കവർന്നത് ജൂൺ 27 ന് വൈകുന്നേരം വീട്ടിൽ ആളില്ലാത്ത നേരത്താണ്. കവർച്ചക്കാരന്റെ ചിത്രം ചിത്രം സിസിടിവിയിൽ പതിഞ്ഞിരുന്നു. കവർച്ചാ മുതലുമായി അന്നു രാത്രിയോടെ തന്നെ ബൈക്കിൽ കോഴിക്കോട്ടെത്തിയ പ്രതി കൊല്ലം കൊട്ടാരക്കര എഴുകോണിലെ അഭിരാജിനെ (29) പിറ്റേന്ന് വൈകിട്ടോടെ തന്നെ അറസ്റ്റ് ചെയ്ത് നീലേശ്വരത്തെത്തിക്കാൻ നീലേശ്വരം പോലീസിന് സാധിച്ചു. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ശ്രീചിത്ര പ്രിന്റേഴ്സ് ഉടമ നീലേശ്വരം തട്ടാച്ചേരി രാമരംറോഡ് വിനോദ് നിവാസിലെ എ.പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്ന് 18 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ജൂലൈ 20 നാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. 5 ദിവസത്തിനകം കഴിഞ്ഞ വ്യാഴാഴ്ച നീലേശ്വരം മൂന്നാം കുറ്റിയിലെ ബിവറേജ് ഔട്ട്ലറ്റിലും കവർച്ച നടന്നു. 28, 330 രൂപ വില വരുന്ന മദ്യം, പണമായി 20, 670 രൂപ എന്നിവ കൊണ്ടുപോയി. നിരീക്ഷണ ക്യാമറകൾ തല്ലിത്തകർത്ത് ഡിവി ആർ കൊണ്ടുപോകുകയും ചെയ്തു. ആകെ 70,000 രൂപയോളമാണ് നഷ്ടം. ഇതിന്റെ അലയടങ്ങും മുമ്പേ ശനിയാഴ്ച വൈകിട്ടാണ് കൂലോം റോഡിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് പണം കവരുകയും നിരീക്ഷണ ക്യാമറ തല്ലിത്തകർത്ത് ഡിവിആർ കൊണ്ടുപോവുകയും ചെയ്ത വാർത്ത പരന്നത്. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയും എറണാകുളം നേവൽ ബേസ് ഉദ്യോഗസ്ഥനുമായ ടി.വി.രാഗേഷ് കുമാറിന്റ വീട്ടിലായിരുന്നു മോഷണം.

No comments