Breaking News

കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ കേരള കായിക ദിനാചരണം സംഘടിപ്പിച്ചു

കാസർഗോഡ്‌ ജില്ലാ റഗ്ബി അസോസിയേഷൻ
കേരളത്തിന്റെ കായിക പിതാവും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡണ്ടുമായ കേണൽ ജി വി രാജയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അനുസ്മരണവും കായിക താരങ്ങൾക്ക് ആദരവും സംഘടിപ്പിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹബീബ് റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. എം കെ മെഹറൂഫ് . കരാട്ടെ മാസ്റ്റർ അഷ്റഫ്. ജസീന ടീച്ചർ എന്നിവർ സംസാരിച്ചു.
കാസർഗോഡ് സബ് ജില്ലാ കായിക മേളയിൽ 100 മീറ്ററിൽ വിജയിച്ച ആയിഷ കെ.എച്ച്.ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ആബിസ് മുഹമ്മദ് . ചെന്നൈ നടന്ന ദേശീയ ലങ്കാടി ചാമ്പ്യൻഷിപ്പി ൽ കേരള ടീമിനെ പ്രതിനിധികരിച്ച് ഇറങ്ങിയ ഫായിസ് . ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ജസീന ടീച്ചർ. സംസ്ഥാന ഇന്റർയൂണിവേഴ്സിറ്റി ഷോട്ട്പൂട്ട് മൽസരത്തിൽ പങ്കെടുത്ത് വിജയിച്ച . എം കെ മെഹറൂഫ് . സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 5 പേരും കരാട്ടെയിൽ 40 വർഷം പൂർത്തിയാക്കിയ അഷ്റഫ് മാസ്റ്റ്റും കേരള കായിക ദിനത്തിൽ പി. ഹബീബ് റഹ്മാനിൽ നിന്നും മൊമന്റോ ഏറ്റുവാങ്ങി. 15 വർഷമായി റഗ്ബി അസോസിയേഷൻ ദേശീയ കായിക ദിനത്തിലും സംസ്ഥാന കായിക ദിനത്തിലും ജില്ലയിലെ പല ഭാഗങ്ങളിലുള്ള കായിക താരങ്ങൾക്ക് സൗജന്യ കായിക പരിശീലനം. മികച്ച വിജയം നേടിയ കായിക താരങ്ങളെ ആദരിക്കൽ. കായിക ക്വിസ്. ഒളിമ്പിക് ദിനം . ജില്ലാ സംസ്ഥാന ചാമ്പ്യൻഷിപ്പ് എന്നി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.. ജില്ലാ പ്രസിഡണ്ട് എം എം ഗംഗാധരൻ സ്വാഗതവും .റഗ്‌ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.

No comments