Breaking News

ഗുരുതരമായി പൊള്ളലേറ്റവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നീലേശ്വരം റോട്ടറി ക്ലബ് നടത്തുന്ന മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 15 ന്

ഗുരുതരമായി പൊള്ളലേറ്റവർക്കും ജീവിതത്തിലേക്ക് പ്രതീക്ഷ നൽകുന്ന വിധത്തിൽ നീലേശ്വരം റോട്ടറി ക്ലബ് കോയമ്പത്തൂരിലെ റോട്ടറി മെട്രോപോളീസുമായി ചേർന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൊള്ളൽ ചികിത്സാ കേന്ദ്രമായ ഗംഗാ ഹോസ്പിറ്റലുമായി സഹകരിച്ച് പൊള്ളലേറ്റവർക്ക് മാത്രമായി വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം മെഡിക്കൽ സ്ക്രീനിംഗ്, ഫെബ്രുവരി 15 ന് നീലേശ്വരം റോട്ടറി ക്ലബ്ബിൽ വെച്ച് നടത്തുന്നു. വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് പത്തുലക്ഷം രൂപ വരെയുള്ള സർജറി തികച്ചും സൗജന്യമായി കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിൽ ലഭ്യമാക്കും. നീലേശ്വരം റോട്ടറിയുടെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായിട്ടാണ് ഇതിനെ കാണുന്നത്. നിലേശ്വരത്തെ നടുക്കിയ വെടിക്കെട്ട പകടത്തിൽ നൂറിലധികം ആൾക്കാർക്ക് പൊള്ളലേറ്റ സാഹചര്യത്തിൽ ഈ പദ്ധതി എല്ലാവർക്കും ഉപകാരപ്രദമാകും. പൊള്ളലിന് ശേഷം ഉണ്ടാകുന്ന വൈകല്യങ്ങൾ മാറ്റി പൂർവ്വസ്ഥിതിയിൽ ആക്കുകയാണ് ലക്ഷ്യം. തൊലി വന്നതിന് ശേഷമാണ് ആവശ്യമെങ്കിൽ സർജറിക്ക് വിധേയമാക്കുന്നത്. ആശുപത്രിയുടെ വർഷങ്ങളുടെ അനുഭവ സമ്പത്ത് ഇവിടെ പ്രയോജനപ്പെടുത്തും. കാസർകോട് ജില്ലയിൽ പൊള്ളലിനുള്ള ചികിത്സ സൗകര്യ കുറവിന് ചെറുതായെങ്കിലും ഇത്തരം സ്ക്രീനിംഗ് ക്യാമ്പുകൾ പ്രയോജനപ്പെടും. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി ദുരിതമനുഭവിക്കുന്നവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഏറെ സഹായകരമാകും. താൽപ്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ടോക്കൺ പ്രകാരമാണ് പ്രവേശനം സാധ്യമാക്കുക. രജിസ്റ്റർ ചെയ്യുന്നതിനായി  മൊബൈൽ നമ്പറുകളുമായി ബന്ധപ്പെടുക. 9447649514,9446428554,9496830430.
വാർത്ത സമ്മേളനത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ കെ എം ,സെക്രട്ടറി ഫ്ലാബിയൻ ജോൺ, പ്രോഗ്രാം ചെയർമാൻ വിനോദ്കുമാർ എ കെ, ശിവദാസൻ കീനേരി എന്നിവർ പങ്കെടുത്തു.

No comments