Breaking News

നീലേശ്വരം പള്ളിക്കരയിലെ കോസ്മോസ് ക്ലബ്ബ് നടത്തി വരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു.

നീലേശ്വരം പള്ളിക്കരയിലെ കോസ്മോസ് ക്ലബ്ബ് കഴിഞ്ഞ 25 വർഷമായി നടത്തി വരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം നീലേശ്വരത്തിൻ്റെ ജനകീയ ഡോക്ടർ ഡോ.കെ സി കെ രാജ നിർവ്വഹിച്ചു. ചടങ്ങിൻ ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി പി പി സുരേന്ദ്രൻ, ഇൻ്റർനാഷണൽ ഫുട്ബോളർ കെ വിജയകുമാർ, സാകേതം വൃദ്ധസാകേതം ഭാരവാഹി കൃഷ്ണകുമാർ, ക്ലബ്ബ് ട്രഷറർ രാജേഷ് പി വി എന്നിവർ സംസാരിച്ചു. ഡിസംബർ 20 മുതൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ബാങ്ക് ഓഫ് ബറോഡ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തുന്ന അഖിലേന്ത്യാ സെവൻസ് വിജയിപ്പിക്കുവാൻ എല്ലാവരുടേയും സഹകരണം പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

No comments