മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മടിക്കൈ നൊസ്റ്റാൾജിയ കാരുണ്യ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മടിക്കൈ കാഞ്ഞിരപ്പൊയിലിൽ കണ്ണൂർ ആംസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ എ ഗ്രേഡ് നേടിയ കുട്ടികളെയും അമൃത ഫെയിം - ഗായിക വൃന്ദ - ജില്ലാ ഫുട്മ്പോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അശ്വിൻ ബാബു എന്നിവരെ അനുമോദിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് സ്റ്റാൻ്റിംഗ് കമിറ്റി ചെയർമാൻ അബ്ദുൾ റഹിമാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ബാലകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി കുമാരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി. മണി സ്വാഗതം പറഞ്ഞു. . സുരേഷ് ബാബു പെരിയോട്ട് നന്ദി പറഞ്ഞു
No comments