ജില്ലാ സ്കൂള്‍ കായികമേളക്ക് നാളെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമാവും.
കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളക്ക് നാളെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കമാവും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഏഴ് ഉപജില്ലകളിൽ നിന്നായി 98 ഇനങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ പെടുന്ന 1600 ഓളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും.
രാവിലെ എട്ടിന് രജിസ്ട്രേഷന്‍ ആരംഭിച്ച് 8.30 ന് സീനിയര്‍ ബോയിസിന്‍റെ 1500 മീറ്റര്‍ ഓട്ടത്തോടെ മത്സരങ്ങൾ ആരംഭിക്കും. 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും.മേളയിൽ പങ്കെടുക്കുന്ന മുഴുവൻ കായിക പ്രതിമകൾക്കും സംഘാടകർ ഉച്ചഭക്ഷണവും നൽകും.പരിപാടികൾ വിശദീകരിക്കാൻ വിളിച്ച വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് , ബാനം കൃഷ്ണൻ,ഹെഡ്മിസ്ട്രസ് കെ കോമളവല്ലി,ഭാരവാഹികളായ പി ഗോപാലകൃഷ്ണൻ, പി രാജീവൻ,പി കെ ബാലചന്ദ്രൻ, ടി.ആർ പ്രീതിമോൾ, ടി മോഹനൻ, ടി കെ റഹ്മത്ത് എന്നിവർ സംബന്ധിച്ചു.
No comments