വയോജന ക്ഷേമ പെൻഷൻ അയ്യായിരം രൂപയാക്കണം: സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നീലേശ്വരത്ത് ചേർന്നു
നിർത്തലാക്കിയ റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, വയോജനങ്ങൾക്കുള്ള ആരോഗ്യ ഇൻഷ്യൂ റൻസ് നടപ്പിലാക്കുക, വയോജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ എ.പി.എൽ., ബി.പി.എൽവ്യത്യാസമില്ലാതെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ വയോജനങ്ങളുടെ ക്ഷേമ പെൻഷൻ അയ്യായിരം രൂപയാക്കുക സീനിയർ സിറ്റിസൺ ഫോറം വെൽഫെയർ അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭാ ടൗൺഹാളിൽ നടന്ന സമ്മേളനം സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി.നാരായണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ കുഞ്ഞികൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ. ബാലകൃഷ്ണൻ വരവ് ചിലവ്കണക്കും, സംസ്ഥാന ജോൺ സെക്രട്ടറി കെ.ജെ ചെല്ലപ്പൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി.പി.മുഹമ്മദ് റാഫി സ്വാഗതവും, കൺവീനർ മടത്തിനാട്ട് രാജൻ നന്ദിയും പറഞ്ഞു.
No comments