Breaking News

നീലേശ്വരം അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് കുടുംബ സംഗമവും ഭണ്ഡാര സമർപ്പണവും നാളെ

നീലേശ്വരം അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് കുടുംബ സംഗമവും ഭണ്ഡാര സമർപ്പണവും നാളെ നടക്കും. അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ രാങ്കണ്ടം കോട്ടയ്ക്കാൽ മനോജ് (തറവാട്ടംഗം) സ്പോൺസർ ചെയ്ത് പണികഴിപ്പിച്ച ഭണ്ഡാര സമർപ്പണം നാളെ രാവിലെ 9 മണിക്ക് നടക്കും. തറവാട്ടിൽ ഫെബ്രുവരി 24,25 തീയ്യതികളിൽ നടക്കുന്ന മൂവാണ്ട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള കുടുംബസംഗമം 10 മണിക്ക് തറവാട് ഭവനത്തിൽ നടക്കും. കാസർഗോഡ് ഡയറ്റ് റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോ. പി. വി. കൃഷ്ണകുമാർ സംഗമം ഉൽഘാടനം ചെയ്യും. സംഗമത്തിൽ വെച്ച് വന്ദൃ വയോധികരായ തറവാട് അംഗങ്ങളെ ആദരിക്കും.

No comments