Breaking News

പടന്നക്കാട് നെഹ്‌റു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: പ്രതിഷേധമിരമ്പി.

പടന്നക്കാട് നെഹ്‌റു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ജയിച്ച വിദ്യാർഥിയെ തോറ്റെന്ന് പറഞ്ഞ് നാമനിർദേശ പത്രിക തള്ളാൻ ശ്രമിച്ചതിനെതിരെ കെ എസ് യു- എം എസ് എഫ് സഖ്യത്തിന്റെ പ്രതിഷേധമിരമ്പി.
സഖ്യത്തിന്റെ സ്‌പോർട്‌സ് ക്യാപ്റ്റൻ സ്ഥാനാർഥിയായി നോമിനേഷൻ നൽകിയ മൂന്നാംവർഷ മലയാളം വിദ്യാർഥി അശ്വന്തിന്റെ നാമനിർദേശപത്രിക തള്ളിയതിനെ തുടർന്നാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ജയിച്ച മാർക് ലിസ്റ്റുമേന്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, എം എസ് എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി, കെ എസ് യു ജില്ലാ ഭാരവാഹികളായ അശ്വിൻ കമ്പല്ലൂർ, ആശിഷ് അടുക്കം, മറ്റ് കെ എസ് യു, എം എസ് എഫ് നേതാക്കൾ, നൂറ്റിയൻപതോളം വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഇടത് അധ്യാപക, അനധ്യാപകർ ചേർന്നു നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിച്ചു. ഇതേ തുടർന്നാണ് തള്ളിയ നോമിനേഷൻ സ്വീകരിച്ചതെന്നും കൂട്ടിച്ചേർത്തു.

No comments